ലോ​റി​യി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, June 13, 2024 3:47 AM IST
വ​ണ്ണ​പ്പു​റം: കാ​ലി​ൽ ടോ​റ​സ് ലോ​റി ക​യ​റി​യി​റ​ങ്ങി പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വെ​ണ്‍​മ​റ്റം എ​ഴു​പ​തേ​ക്ക​ർ വ​ട​ക്കേ​കു​ന്നേ​ൽ തോ​മ​സ് ജോ​സ​ഫ് (85) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ​ണ്ണ​പ്പു​റം പ്ലാ​ന്‍റേഷ​ൻ ക​വ​ല​യി​ൽനി​ന്നു തൊ​മ്മ​ൻ​കു​ത്തി​നു തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​ണ്ണ​മ്മ. മ​ക്ക​ൾ: ജോ​യി, മേ​രി, പ​രേ​ത​രാ​യ ബി​ജു, ബൈ​ജു, ബാ​ബു.