മി​നി​ലോ​റി മ​റി​ഞ്ഞ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Thursday, June 13, 2024 3:47 AM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​റി​നു സ​മീ​പം കൊ​ടും​വ​ള​വി​ല്‍ തേ​യി​ല​യു​മാ​യി എ​ത്തി​യ മി​നി​ലോ​റി മ​റി​ഞ്ഞ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. വ​ണ്ടി​പ്പെ​രി​യാ​ര്‍ വാ​ളാ​ര്‍​ഡി ഹാ​രി​സ​ണ്‍ മ​ല​യാ​ളം എ​സ്റ്റേ​റ്റി​ല്‍നി​ന്നെ​ത്തി​യ ലോ​റി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ സോ​മ​ന്‍ (53), ലിം​ഗം (51), വി​ജ​യ്(28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.