മു​ത​ല​ക്കോ​ടം ആ​ശു​പ​ത്രി​ക്ക് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പു​ര​സ്കാ​രം
Thursday, June 13, 2024 3:47 AM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് 250 മു​ത​ൽ 499 വ​രെ കി​ട​ക്ക​ക​ളു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത ലോ​ക​പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ ച​ട​ങ്ങി​ലാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത്. മ​നു​ഷ്യ​ർ​ക്കൊ​പ്പം പ്ര​കൃ​തി​യെ​യും സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ പ​റ​ഞ്ഞു.

ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മേ​രി ആ​ല​പ്പാ​ട്ട്, എ​ൻ​ജി​നി​യ​ർ ഷി​ബു അ​ഗ​സ്റ്റി​ൻ, ക്വാ​ളി​റ്റി ഓ​ഫീ​സ​ർ എ​മി​ൽ ജോ​ർ​ജ് കു​ന്ന​പ്പി​ള്ളി, സൂ​പ്പ​ർ​വൈ​സ​ർ അ​ന്പി​ളി ദീ​പ​ക് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​

കാ​ര്യ​ക്ഷ​മ​മാ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.