കാ​രി​സ്ഭ​വ​നി​ൽ അ​ഭി​ഷേ​കനി​റ​വ് ക​ൺ​വ​ൻ​ഷ​ൻ ഒക്‌ടോ. എട്ടു മുതൽ
Monday, September 23, 2024 6:12 AM IST
അ​തി​ര​മ്പു​ഴ: കാ​രി​സ്ഭ​വ​നി​ൽ അ​ഭി​ഷേ​ക നി​റ​വ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ‌​ക്‌​ടോ​ബ​ർ എ​ട്ടു മു​ത​ൽ 12 വ​രെ ന​ട​ക്കും. വി​ജ​യ​പു​രം രൂ​പ​ത ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ്പ​റ​മ്പി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്ടി, ഫാ. ​ബോ​സ്കോ ഞാ​ളി​യ​ത്ത്, ഫാ. ​ദേ​വ​സ്യ കാ​നാ​ട്ട് സി​എം​ഐ, ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ബി​ജി​ൽ ച​ക്യ​ത്ത് എം​എ​സ്എ​ഫ്എ​സ്, സി​സ്റ്റ​ർ ലി​സ്യൂ​സ് മ​രി​യ സി​എം​സി, ബ്ര​ദ​ർ തോ​മ​സ് കു​മ​ളി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.


എ​ല്ലാ​ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും സൗ​ഖ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​റാ​യി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി ജോ​സ് തോ​മ​സ് മ​ലേ​പ്പ​റ​മ്പി​ൽ, മേ​ഴ്സി ആ​ല​ഞ്ചേ​രി, ട്ര​ഷ​റ​റാ​യി ഫാ. ​സ​ക്ക​റി​യാ​സ് ചേ​റ​യ്ക്ക​ൽ എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​രെ നി​യ​മി​ച്ചു.

ക​ൺ​വ​ൻ​ഷ​നൊ​രു​ക്ക​മാ​യി ഏ​ക​ദി​ന ധ്യാ​നം ന​ട​ത്തി. ബ്ര​ദ​ർ സു​നി​ൽ രാ​മ​പു​രം നേ​തൃ​ത്വം ന​ൽ​കി. ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ൽ, ഫാ. ​ബി​ജി​ൽ ച​ക്യാ​ത്ത് എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ആ​രാ​ധ​ന​യി​ലും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ നോ​ട്ടീ​സി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തി.