ഐ​സൊലേ​ഷ​ന്‍ വാ​ര്‍ഡ് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തീക​രി​ക്കും
Monday, September 23, 2024 6:06 AM IST
ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി സ​ചി​വോ​ത്ത​മ​പു​രം ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ന്‍റെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് കി​ഫ്ബി സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ. ഷൈ​ല അ​റി​യി​ച്ച​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ പ​റ​ഞ്ഞു.

നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍എ ന​ല്‍കി​യ ക​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്.


നി​ല​വി​ല്‍ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ പ​ണി പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത​താ​ണ് ത​ട​സ​ത്തി​നു കാ​ര​ണം. ക​രാ​റു​കാ​ര​നെ റി​സ്‌​ക് ആ​ന്‍ഡ് കോ​സ്റ്റ് പ്ര​കാ​രം പു​റ​ത്താ​ക്കി പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദ്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ടി​ഡി​എ​ല്‍സി​എ​സ് എ​ന്ന ക​മ്പ​നി​ക്ക് ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ല്‍കി​യ​തുപ്ര​കാ​രം പ്ര​വൃ​ത്തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ന​ല്‍കാ​ന്‍ ക​ഴി​യു​മെ​ന്ന് നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സിയായ കെ​എം​എ​സ്എ​ല്‍ അ​റി​യി​ച്ച​താ​യും എം​എ​ല്‍എ പ​റ​ഞ്ഞു.