മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​മ്പ​ൽ ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ക്കും
Monday, September 23, 2024 6:06 AM IST
കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നാ​ളെ രാ​വി​ലെ എ​ട്ടി​ന് മ​ല​രി​ക്ക​ൽ ആ​മ്പ​ൽ ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ക്കും. ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന ടൂ​റി​സം ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തും.

ഈ ​വ​ർ​ഷം 150 വ​ള്ള​ങ്ങ​ളാ​ണു 40 ദി​വ​സ​ങ്ങ​ളി​ലാ​യി ജ​ല​യാ​ത്ര​ക​ൾ ന​ട​ത്തി​യ​ത്. പൂ​ക്ക​ൾ വി​റ്റ​തി​ലൂ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും പാ​ർ​ക്കിം​ഗ് സ്ഥ​ല​മൊ​രു​ക്കി​യും ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കി​യും ത​ദ്ദേ​ശീ​യ ജ​ന​ത​യ്ക്ക് ര​ണ്ടു​കോ​ടി രൂ​പ​യി​ലേ​റെ വ​രു​മാ​നം സ്വ​ന്ത​മാ​ക്കി​യ​താ​യി ന​ദീ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.