റാ​സ​യും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഭ​ക്തി​സാ​ന്ദ്രം; അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ദ​ർ​ശ​ന​ത്തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, September 23, 2024 5:45 AM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ സ​മാ​പി​ച്ചു. തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ അ​ർ​പ്പി​ച്ച റാ​സ​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. രാ​ത്രി​യി​ൽ ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ൾ സ​മാ​പി​ച്ച​ത്.

രാ​വി​ലെ വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. 10ന് ​ഫാ. ജേ​ക്ക​ബ് ന​ടു​വി​ലെ​ക്ക​ള​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​റ്റ​വും ആ​ഘോ​ഷ​പൂ​ർ​വ​മാ​യ കു​ർ​ബാ​ന​യ​ർ​പ്പ​ണ​മാ​യ റാ​സ​യ​ർ​പ്പി​ച്ചു. ഫാ. ​റോ​ബി​ൻ​സ് കു​ഴി​ക്കോ​ട്ടി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​രം 5.15ന് ​അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു.

പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ച് വ​ലി​യ​പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം വ​ലി​യ​പ​ള്ളി​യും ചെ​റി​യ​പ​ള്ളി​യും ചു​റ്റി വ​ലി​യ​പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കി. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ച്ചു.


വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ, ഫാ. ​അ​ല​ക്സ് വ​ട​ശേ​രി​ൽ സി​ആ​ർ​എം, ഫാ. ​ടോ​ണി കോ​യി​ൽ​പ​റ​മ്പി​ൽ, ഫാ. ​ന​വീ​ൻ മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പ്ര​സു​ദേ​ന്തി സി​ബി ജേ​ക്ക​ബ് വേ​ങ്ങ​ത്ത​ട​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു ജോ​സ​ഫ് പൊ​ന്നാ​റ്റി​ൽ, കെ.​എം. ചാ​ക്കോ കൈ​ത​ക്ക​രി, സെ​ബാ​സ്റ്റ്യ​ൻ മ​ർ​ക്കോ​സ് കു​ഴി​ന്തൊ​ട്ടി​യി​ൽ, ചെ​റി​യാ​ൻ കു​ര്യ​ൻ കു​ഴു​പ്പി​ൽ, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് പ്ലാ​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു രാ​വി​ലെ ആ​റി​ന് സ​മൂ​ഹ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന.