പാലാ: നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചു പരിക്കേറ്റ മണര്‍കാട് സ്വദേശികളായ അരുണ്‍ (28), അഭിജിത്ത് (27) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന് തിരുവഞ്ചൂര്‍ ഭാഗത്തുവച്ചായിരുന്നു അപകടം. കൊച്ചിയില്‍ പോയി മടങ്ങിവന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.