അതിരമ്പുഴ: കോൺഗ്രസിന്റെ അസംഘടിത തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാവ് ഫ്രാൻസിസ് കടവന്റെ നിര്യാണത്തിൽ അനുശോചിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
വിവിധ കക്ഷി നേതാക്കളായ ജോറോയി പൊന്നാറ്റിൽ, കെ.പി. ദേവസ്യ, ജോസ് ഇടവഴിക്കൽ, ജയിംസ് കുര്യൻ, പി.വി. മൈക്കിൾ, ടി.എസ്. അൻസാരി, കെ.ജി. ഹരിദാസ്, ബിജു വലിയമല, രാജു ഞരളിക്കോട്ടിൽ, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ബിജു മൂലയിൽ, സിബി തടത്തിൽ, ജോയി വേങ്ങച്ചുവട്ടിൽ, ബാബു ഒതളമറ്റം, റോയി കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.