പൂവരണി: പാലാ മേഖലാ വിശ്വാസ പരിശീലന കലോത്സവത്തില്‍ പൂവരണി തിരുഹൃദയ സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആറ് ഇനങ്ങള്‍ വീതം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പത്തിനങ്ങളില്‍ മൂന്നാം സ്ഥാനവും ഉള്‍പ്പെടെ 59 എ ഗ്രേഡുകളും 24 ബി ഗ്രേഡുകളും 17 സി ഗ്രേഡുകളും നേടിയ പൂവരണി സണ്‍ഡേ സ്കൂള്‍ 448 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
വികാരി ഫാ. മാത്യു തെക്കേല്‍, ഡയറക്ടര്‍ ഫാ. എബിന് തെള്ളിക്കുന്നേല്‍, രൂപത പ്രമോട്ടര്‍ ടീമംഗം ഡോ. ഷൈജു ഫ്രാന്‍സിസ്, ഹെഡ്മാസ്റ്റര് മനു കൂനാനിക്കല്‍, സ്റ്റാഫ് സെക്രട്ടറി ഡോ. മാത്യു മാപ്പിളക്കുന്നേല്‍, മിഷന്‍ലീഗ് പ്രസിഡന്റ് ജിബിന്‍ മണിയഞ്ചിറ, പിടിഎ പ്രസിഡന്റ് ജോസ് കാഞ്ഞമല, പിടിഎ സെക്രട്ടറി പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും പരിശീലിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചു.