കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെ (കെഎംസി) ആഭിമുഖ്യത്തിൽ നൈനാർ പള്ളിക്ക് സമീപമുള്ള ഹിദായത്തുൽ ഇസ്ലാം കോളജ് കോംപ്ലക്സിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് ഷംസുദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
കെഎംസി ഭാരവാഹികളായ ഷംസുദ്ദീൻ തോട്ടത്തിൽ, ഷൈജുദീൻ കളരിക്കൽ, റഫീഖ് ഇസ്മായിൽ താഴത്തുവീട്ടിൽ, ടിഹാന ബഷീർ എന്നിവർ പ്രസംഗിച്ചു. ഡോ. വി.പി. ഗംഗാധരൻ കാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു. യോഗത്തിൽ ആരോഗ്യമേഖലയിൽ നൽകിയ സേവനങ്ങൾ പരിഗണിച്ച് ഡോ. വി.പി. ഗംഗാധരനെ അവാർഡ് നൽകി ആദരിച്ചു.