കാ​സ​ര്‍​ഗോ​ഡ്: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 122 ഇ​ന​ങ്ങ​ളി​ല്‍ 2060 വി​ദ്യാ​ര്‍​ഥി​ക​ളും ടീ​ച്ചിം​ഗ് എ​യ്ഡ് മ​ത്സ​ര​ത്തി​ല്‍ 42 അ​ധ്യാ​പ​ക​രും മ​ത്സ​രി​ക്കാ​നെ​ത്തും. ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം ശാ​സ്ത്ര​മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള, ഐ​ടി മേ​ള, വൊ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ്‌​പോ എ​ന്നി​വ​യും ചെ​റുധാ​ന്യ​ങ്ങ​ള്‍: ആ​രോ​ഗ്യ​ത്തി​നും സു​സ്ഥി​ര ഭാ​വി​ക്കും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റും ന​ട​ക്കും. സെ​മി​നാ​റി​ന് സി​പി​സി​ആ​ര്‍​ഐ ചീ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ലോ​ഫ​ര്‍ ഇ​ല്യാ​സ്‌​കു​ട്ടി നേ​തൃ​ത്വം ന​ല്‍​കും.

ര​ണ്ടാം​ദി​ന​ത്തി​ല്‍ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യും ന​ട​ക്കും. ശാ​സ്ത്ര​നാ​ട​കം, പ്ര​ശ്‌​നോ​ത്ത​രി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ കാ​ണാ​നും വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ​യും വി​പ​ണ​ന​മേ​ള​യും സ​ന്ദ​ര്‍​ശി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​ര​മു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്ലാ​ഷ്മോ​ബ് ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.30നു ​രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​മ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നു​മാ​യ സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ടി.​വി. മ​ധു​സൂ​ദ​ന​ന്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി.​ടി. അ​ഹ​മ്മ​ദ​ലി, ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​എ. ബ​ദ​റു​ല്‍ മു​നീ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​ള്ള, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​സു​കു​മാ​ര​ന്‍ നാ​യ​ര്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​വി​ജ​യ​ന്‍, ഇ​ബ്രാ​ഹിം ക​രീം ഉ​പ്പ​ള, വി.​പി. യൂ​സ​ഫ്, സ​ത്താ​ര്‍ ആ​ത​വ​നാ​ട്, ഗ​ഫൂ​ര്‍ ദേ​ളി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.