മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷിക സമ്മേളനം
1464650
Monday, October 28, 2024 7:37 AM IST
കാഞ്ഞങ്ങാട്: മിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനം പുതിയകോട്ട സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സിനിമാ താരവും കവയിത്രിയുമായ സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ ചികിത്സാ ധനസഹായ വിതരണം ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ നിര്‍വഹിച്ചു. സന്തോഷ് അധ്യക്ഷത വഹിച്ചു.
സിബി പോള്‍, പി. കുമാരന് മധൂര്‍, രവീന്ദ്രന് കരിച്ചേരി, സമീറ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണികൃഷ്ണന് മുളവന്നൂര്‍ സ്വാഗതവും ബിജു പുല്‍ക്കൂല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഉണ്ണികൃഷ്ണന് മുളവിന്നൂര്‍ (പ്രസിഡന്റ്), സിബി പോള്‍ (വൈസ് പ്രസിഡന്റ്), രാജകല നാരായണന് (സെക്രട്ടറി) ബിജു പുല്‍ക്കൂല്‍ (ജോയിന്റ് സെക്രട്ടറി), ആയിഷ മുഹമ്മദ് (ട്രഷറര്‍).