സ്കൂൾ പാചക തൊഴിലാളികൾക്കായി പാചകമത്സരം നടത്തി
1464382
Sunday, October 27, 2024 7:39 AM IST
ചെറുവത്തൂർ: ചെറുവത്തൂർ ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പാചക തൊഴിലാളികൾക്കായി പാചക മത്സരം നടത്തി. ചെറുവത്തൂർ ഗവ. വെൽഫെയർ യുപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രാജേന്ദ്രൻ പയ്യാടക്കത്ത്, സ്കൂൾ
മുഖ്യാധ്യാപിക പി.എം. സിന്ധു, പിടിഎ പ്രസിഡന്റ് കെ. സുജിത്ത്, ഉപജില്ല നൂൺ മീൽ ഓഫീസർ കെ. ഉഷാദേവി, എ.സി. അത്താവുള്ള എന്നിവർ പ്രസംഗിച്ചു. റിട്ട. അധ്യാപകനും പാചക വിദഗ്ദനുമായ എ.വി. നാരായണൻ, പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യൻ മൃദുല അരവിന്ദ്, സ്കൂൾ വിദ്യാർഥിനി എസ്.കെ. ആരാധ്യ എന്നിവർ മത്സര വിഭവം വിലയിരുത്തി. ഉദിനൂർ സൗത്ത് ഇസ്ലാമിയ എഎൽപി സ്കൂളിലെ എൻ. ഗീത ഒന്നാം സ്ഥാനവും തൃക്കരിപ്പൂർ മൈത്താണി ഗവ. എൽപി സ്കൂളിലെ ടി.ടി. തമ്പായി രണ്ടാം സ്ഥാനവും ചെറുവത്തൂർ ഗവ. വെൽഫെയർ യുപി സ്കൂളിലെ വി.വി. മാധവി മൂന്നാം സ്ഥാനവും നേടി.
പഞ്ചായത്ത് അംഗം മഹേഷ് വെങ്ങാട്ട് സമ്മാനദാനം നിർവഹിച്ചു. കെ.പി. സിറാജ്, കെ.വിനീത എന്നിവർ പ്രസംഗിച്ചു.