ലഹരി ഉപഭോഗത്തിനെതിരെ ബോർഡ് സ്ഥാപിച്ചു
1464848
Tuesday, October 29, 2024 7:16 AM IST
റാണിപുരം: ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജപുരം പോലിസ് സ്റ്റേഷൻ, ഡ്രീം കാസർഗോഡ്, എക്സൈസ്, ഫോറസ്റ്റ്, നാശമുക്തി ഭാരത് അഭിയൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ ലഹരിവസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായുള്ള ബോർഡ് സ്ഥാപിച്ചു.
റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഡ്രീം ജില്ലാ കോ-ഓർഡിനേറ്റർ അജി തോമസ് അടിയായിപ്പള്ളിയിൽ ബോർഡ് കൈമാറി. രാജപുരം സബ് ഇൻസ്പെക്ടർ കെ.എം. കരുണാകരൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ എന്നിവർ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സ്നേഹ ക്ലാസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.കെ. രാഹുൽ സ്വാഗതവും സെഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ നന്ദിയും പറഞ്ഞു.