ഡിജിറ്റൽ സർവേ കേരളം പദ്ധതി: സർവേ ആരംഭിച്ചു
1464845
Tuesday, October 29, 2024 7:16 AM IST
വെള്ളരിക്കുണ്ട്: ഡിജിറ്റൽ സർവേ കേരളം പദ്ധതിക്ക് ബളാൽ വില്ലേജിൽ തുടക്കമായി. ബളാൽ വില്ലേജിലെ 10,000 ഏക്കർ ഭൂമി വരുന്ന എഴു മാസത്തിനുള്ളിൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ അളന്നു തിട്ടപ്പെടുത്തും. ഇതിനായി ആറു സർവേ ടീമുകൾ ഉണ്ടാകും. റീസർവേ നടക്കുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെടും.
ബളാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
റീസർവേ അസി. ഡയറക്ടർ ആസിഫ് അലിയാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, കെ.പി. ഗംഗാധരൻ, കെ.ആർ. രാജീവ്, നരേഷ് കുന്നിയൂർ എന്നിവർ പ്രസംഗിച്ചു.