കേരള കോൺഗ്രസ്-ഡെമോക്രാറ്റിക് ജില്ലാ നേതൃയോഗം
1464381
Sunday, October 27, 2024 7:39 AM IST
കാഞ്ഞങ്ങാട്: കേരള കോൺഗ്രസ് - ഡെമോക്രാറ്റിക് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മാത്യു രാജപുരം ഉദ്ഘാടനം ചെയ്തു.
വഖഫ് ബോർഡിന്റെ കടന്നുകയറ്റത്തിനെതിരെ നാളെ പാർട്ടിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തുന്ന സമരത്തിൽ ജില്ലയിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ യോഗം ശക്തമായി അലപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് പാർട്ടിയിലേക്ക് വന്നവർക്ക് സ്വീകരണം നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോൺ ഐമൺ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ജോയിന്റ് സെക്രട്ടറിയായി ജനാർദനൻ നമ്പ്യാർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി പി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റായി മരിയൻ കുന്നപ്പള്ളിയിൽ, വനിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ലൈസമ്മ ബേബി, മണ്ഡലം കമ്മിറ്റി അംഗമായി ബേബി ജോസഫ് പമ്പയ്ക്കൽ എന്നിവരെ തെരഞ്ഞടുത്തു.
ജില്ലാ സെക്രട്ടറി വി.ജെ. രാജൻ സ്വാഗതം പറഞ്ഞു.