കാ​സ​ര്‍​ഗോ​ഡ്: പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ന​ല്‍​കി​യ​തു 17.7 ശ​ത​മാ​നം ക​ണ​ക്ഷ​ന്‍ മാ​ത്രം. പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് 13-ാം സ്ഥാ​ന​ത്താ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല. 38,497 വീ​ടു​ക​ളി​ലേ​ക്കാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്. 2,17,182 വീ​ടു​ക​ളി​ലേ​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത്.

1,78,685 വീ​ടു​ക​ള്‍ ബാ​ക്കി​യാ​ണ്. വ​യ​നാ​ട് ജി​ല്ല മാ​ത്ര​മാ​ണ് കാ​സ​ര്‍​ഗോ​ഡി​നു പി​റ​കി​ലു​ള്ള​ത്. 2020 ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 31നു ​പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്തെ​ഴു​തി​യി​രി​ക്കു​ക​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ്. ഇ​തു​വ​രെ ഇ​തി​ല്‍ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഒ​രു ക​ണ​ക്ഷ​ന്‍ പോ​ലും ന​ല്‍​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളും പൈ​പ്പ്‌​ലൈ​ന്‍ പ​ണി തു​ട​ങ്ങാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്. പൈ​വ​ളി​ഗെ, പു​ത്തി​ഗെ, കാ​റ​ഡു​ക്ക, കും​ബ​ഡാ​ജെ, ചെ​മ്മ​നാ​ട്, ദേ​ലം​പാ​ടി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പേ​രി​നു പോ​ലും ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ത്ത​ത്. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കു വേ​ണ്ടി​യു​ള്ള ശു​ദ്ധീ​ക​ര​ണ നി​ല​യ​ങ്ങ​ളും പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഒ​രി​ട​ത്തും നി​ര്‍​മി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള ജ​ല​സ്രോ​ത​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഈ 38,497 ​ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൈ​പ്പി​ട​ല്‍ പ​ണി ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ അ​റി​യി​ച്ചു. പ​ക്ഷേ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച വേ​ഗ​വു​മി​ല്ല. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ കാ​ര്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തു കാ​ര​ണം രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. ടെ​ന്‍​ഡ​ര്‍ ചെ​യ്ത​തും ഇ​പ്പോ​ള്‍ പ​ണി ആ​രം​ഭി​ച്ച​തു​മാ​യ പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​യാ​ലും വെ​ള്ളം കി​ട്ടാ​ന്‍ പി​ന്നെ​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

വെ​ള്ളം എ​ടു​ക്കാ​നു​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളോ ജ​ല​ശു​ദ്ധീ​ക​ര​ണ നി​ല​യ​ങ്ങ​ളോ നി​ര്‍​മി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ മു​ക്ക​ട​യി​ല്‍ ര​ണ്ടു വീ​തം പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളും ശു​ദ്ധീ​ക​ര​ണ നി​ല​യ​ങ്ങ​ളു​മാ​ണ് നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​ന്ന് പ​ട​ന്ന, വ​ലി​യ​പ​റ​മ്പ, പി​ലി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ്, ക​രി​വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ര​ണ്ടാ​മ​ത്തേ​ത് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​നും. കു​മ്പ​ള- മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​യി ഷി​റി​യ പു​ഴ​യി​ലെ പൂ​ക്ക​ട്ട​യി​ലും കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി, കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി പ​യ​സ്വി​നി​പ്പു​ഴ​യി​ലെ അ​ടു​ക്ക​ത്തൊ​ട്ടി​യി​ലും അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, ഉ​ദു​മ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ത്തൂ​ര്‍ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി പ​യ​സ്വി​നി​പ്പു​ഴ​യി​ലെ മൊ​ട്ട​ലി​ലു​മാ​ണ് പ​മ്പിം​ഗ് സ്റ്റേ​ഷ​നും ശു​ദ്ധീ​ക​ര​ണ നി​ല​യ​വും സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ചെ​യ്‌​തെ​ങ്കി​ലും ഒ​രി​ട​ത്തും പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല. കു​റ്റി​ക്കോ​ല്‍, പ​ന​ത്ത​ടി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക്കാ​യി പെ​രു​ടി​ത​ട്ടി​ലാ​ണ് ശു​ദ്ധീ​ക​ര​ണ നി​ല​യം നി​ര്‍​മി​ക്കു​ന്ന​ത്. കാ​പ്പു​ങ്ക​യ​ത്ത് നി​ല​വി​ലെ പ​മ്പിം​ഗ് സ്റ്റേ​ഷ​ന്‍ ത​ന്നെ ഇ​തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ​തു നി​ര്‍​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. പ​ക്ഷേ ശു​ദ്ധീ​ക​ര​ണ നി​ല​യ​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​വ പൂ​ര്‍​ത്തി​യാ​കാ​ന്‍ കു​റ​ഞ്ഞ​തു ഒ​ന്ന​ര വ​ര്‍​ഷ​മെ​ങ്കി​ലും എ​ടു​ക്കും.

ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു ജ​ല​സം​ഭ​ര​ണി​ക​ളു​ടെ പ​ണി മൂ​ന്നു​ത​വ​ണ ടെ​ണ്ട​ര്‍ ചെ​യ്തി​ട്ടും എ​ടു​ക്കാ​ന്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

മൊ​ട്ട​ലി​ല്‍ പു​തി​യ ഒ​രു പ​മ്പിം​ഗ് സ്റ്റേ​ഷ​ന്‍ കൂ​ടി വ​രു​ന്ന​തോ​ടെ പ​യ​സ്വി​നി​പ്പു​ഴ​യി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കി​ട്ടു​മോ എ​ന്ന സം​ശ​യം ഉ​യ​രു​ന്നു. ബാ​വി​ക്ക​ര ത​ട​യ​ണ​യി​ല്‍ നി​ന്നാ​ണ് മൊ​ട്ട​ലി​ലേ​ക്കു വെ​ള്ളം എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്നു വെ​ള്ളം ന​ല്‍​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ക​ണ​ക്ഷ​ന്‍ വേ​റെ​യു​മു​ണ്ട്. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മു​ളി​യാ​ര്‍, ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മ​ധൂ​ര്‍, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ ക​ണ​ക്ഷ​ന്‍ വ​ര്‍​ധി​ക്കും. നി​ല​വി​ലു​ള്ള അ​ര​ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കു വെ​ള്ളം എ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ല്‍ ത​ട​യ​ണ​യി​ലെ ജ​ല​നി​ര​പ്പ് ഒ​രു​മീ​റ്റി​ല്‍ താ​ഴെ​യാ​യി കു​റ​യാ​റു​ണ്ട്. അ​പ്പോ​ഴാ​ണ് ഒ​രു ല​ക്ഷം ക​ണ​ക്ഷ​ന്‍ വ​ര്‍​ധി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ​യാ​ണ് അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, ഉ​ദു​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും കൊ​ള​ത്തൂ​ര്‍ വി​ല്ലേ​ജി​ലേ​ക്കു​മു​ള​ള പു​തി​യ പ​ദ്ധ​തി കൂ​ടി ഇ​വി​ടെ വ​രാ​ന്‍ പോ​കു​ന്ന​ത്. ഇ​തു വേ​ണ്ട​ത്ര ആ​സൂ​ത്ര​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​ത്ര​യും വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി ബാ​വി​ക്ക​ര ത​ട​യ​ണ​യ്ക്ക് ഇ​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.