അലുമിനിയം മെറ്റീരിയലുകളുടെ വിലവർധന പിൻവലിക്കണം: എഎൽസിഎ
1464846
Tuesday, October 29, 2024 7:16 AM IST
ചെറുവത്തൂർ: അലുമിനിയം മെറ്റീരിയലുകൾക്ക് അടുത്തകാലത്തുണ്ടായ അനിയന്ത്രിതമായ വിലവർധനവ് ഈ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അലുമിനിയം മെറ്റീരികളുടെ വിലക്കുറക്കാൻ നടപടി വേണമെന്നും അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പൂമാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്തു. കെ.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഹാരിസ്, സുരേന്ദ്രൻ പാണംതോട്, സോണി ജോൺ, വിനോദ് കീച്ചേരി, എം.എം. പ്രേംകുമാർ, വിജിത് പുങ്ങംചാൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സുരേന്ദ്രൻ പാണംതോട്-പ്രസിഡന്റ്, ശ്രീജിത് എരുമക്കുളം, വിനോദ് കീച്ചേരി, രഞ്ജിത്ത് വെങ്ങാട്-വൈസ് പ്രസിഡന്റുമാർ, മുഹമ്മദ് ഹാരിസ്-ജനറൽ സെക്രട്ടറി, സോണി ജോൺ നീലേശ്വരം, വിജിത് പുങ്ങംചാൽ, സുജിത്ത് അമ്പങ്ങാട്-സെക്രട്ടറിമാർ, രതീഷ് നീലേശ്വരം-ട്രഷറർ.