മാവുങ്കാലില്‍ ബസ് ബേ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ്
1464651
Monday, October 28, 2024 7:37 AM IST
മാവുങ്കാല്‍: മാവുങ്കാലില്‍ നിര്‍ദിഷ്ഠ ബസ് ബേ ഉടനടി ആരംഭിക്കണമെന്നും പൊതുശൗചാലയം നിര്‍മിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി മാവുങ്കാല്‍ വനിതാ വിംഗ് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു.
വ്യാപാരഭവനില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഡോ. വിദ്യ മുഖ്യാതിഥിയായി. ലക്ഷ്മി കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു.
വസന്ത ഗംഗാധരന്, പ്രീത രവീന്ദ്രന്, സരിജ, മീന, സുനിത, വി.കെ .ഉണ്ണികൃഷ്ണന്, എം. ജുഗേഷ്, വി.വി. രമേശന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ലക്ഷ്മി കുഞ്ഞിരാമന്-പ്രസിഡന്റ്, വസന്ത ഗംഗാധരന്-ജനറല്‍ സെക്രട്ടറി, പ്രീത രവീന്ദ്രന്-ട്രഷറര്‍.