വന്യജീവി ആക്രമണം: യൂത്ത് കോൺഗ്രസ് ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
1464378
Sunday, October 27, 2024 7:39 AM IST
കാസർഗോഡ്: വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും മലയോര നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കും കർഷകർക്കും വനമേഖലയിലൂടെ യാത്ര ചെയ്യുന്നവർക്കും ഒരുപോലെ ഭീതിജനകമായ സാഹചര്യമാണ് മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലിറങ്ങിയ പുലി നിരവധി വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നിട്ടും പ്രഹസനത്തിന് കാമറ വച്ച് മുടന്തൻ ന്യായങ്ങൾ പറഞ്ഞു കാത്തുനില്ക്കുകയാണ് വനംവകുപ്പ് ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഐ.എസ്. വസന്തൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ, ശ്രീജിത്ത് കോടോത്ത്, വിനോദ് കപ്പിത്താൻ, അനൂപ് കല്യോട്ട്, ഗിരി കൃഷ്ണൻ, റാഫി അടൂർ, ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉർമി, ശ്രീജിത്ത് കോടോത്ത്, പ്രദീപ് പള്ളക്കാട്, അഭിലാഷ് കാമലം, ദിലീപ് കീഴുർ, രാകേഷ് യാദവ്, റഷീദ് നാലക്ര, സുശാന്ത് പാട്ടികൊച്ചി, അനിൽ കായക്കുളം, സിജോ അമ്പാട്ട് എന്നിവർ നേതൃത്വം നൽകി.