കാ​സ​ര്‍​ഗോ​ഡ്: മ​ദ്യം വാ​ങ്ങി​യ പ​ണ​ത്തെ​ച്ചൊ​ല്ലി ന​ട​ന്ന കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക്ക് 16 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജ​യ​ന്‍ മേ​സ്ത്രി​യെ (63) കൊ​ല​പ്പെ​ടു​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​രു​ക​നെ​യാ​ണ് (48) കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ക്ഷ​ന്‍​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജ് എ. ​മ​നോ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2020 ഒ​ക്ടോ​ബ​ര്‍ 15നു ​വൈ​കു​ന്നേ​രം ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചെ​ങ്ക​ള സ​ന്തോ​ഷ് ന​ഗ​റി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ വ​ച്ചാ​ണ് കൊ​ല ന​ട​ന്ന​ത്. മ​ദ്യം വാ​ങ്ങി​യ​തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ര്‍​ക്ക​ത്തി​നി​ടെ വി​ജ​യ​ന്‍ മേ​സ്ത്രി​യെ മു​രു​ക​ന്‍ ത​ല ചു​മ​രി​നി​ടി​പ്പി​ച്ചും കൈ​കൊ​ണ്ടു ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 34 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 40 രേ​ഖ​ക​ളും 14 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ല്‍ തെ​ളി​വാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട വി​ജ​യ​ന്‍ മേ​സ്ത്രി​യു​ടെ റൂ​മി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​യ ഇ​ബ്രാ​ഹിം ക​രീ​മി​ന്‍റെ മൊ​ഴി​യും വി​ജ​യ​ന്‍റെ റൂ​മി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്ത മു​ത​ലു​ക​ളി​ല്‍ കാ​ണ​പ്പെ​ട്ട പ്ര​തി​യു​ടെ ര​ക്ത​വും വി​ര​ല​ട​യാ​ള​വും തെ​ളി​വാ​യി. സ്ഥ​ല​ത്തെ ഫാ​ത്തി​മ ട്രാ​വ​ല്‍​സ് എ​ന്ന ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളാ​യി. വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് അ​ന്ന​ത്തെ എ​സ്‌​ഐ എം.​വി. വി​ഷ്ണു​പ്ര​സാ​ദും കോ​ട​തി മു​മ്പാ​കെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന വി.​വി. മ​നോ​ജും ആ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ഗ​വ. പ്ലീ​ഡ​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഇ.​ലോ​ഹി​താ​ക്ഷ​ന്‍, അ​ഡ്വ.​ആ​തി​ര ബാ​ല​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.