വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
1492470
Saturday, January 4, 2025 7:02 AM IST
വെഞ്ഞാറമൂട് : ആലന്തറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസായിരുന്നു അപകടത്തിൽപെട്ടത്.
ബസ് മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ നിരവധി പേർക്ക് പരുക്കുപറ്റി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.