ഹയർ സെക്കന്ററി സ്കൂളുകളിൽ അനധ്യാപക തസ്തികകൾ ഇല്ലെന്നു പരാതി
1492463
Saturday, January 4, 2025 6:54 AM IST
തിരുവനന്തപുരം: ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചു രണ്ടു പതിറ്റാണ്ട് പിന്നട്ടിട്ടും പൊതുവിദ്യാലയങ്ങളിൽ ക്ലാർക്ക്, ലൈബ്രേറിയൻ, ഫുൾ ടൈം മെനിയൽ (എഫ്ടിഎം) എന്നീ അനധ്യാപക തസ്തികകളില്ലെന്നു പരാതി. ഹൈസ്കൂൾ ഹയർ സെക്കന്ററി ലയനം നടത്തുന്പോൾ അധിക ജോലി ഭാരം അനധ്യാപകർക്കു നൽകുകയാണ് ചെയ്യുന്നത്.
വിദ്യാർഥികളുടെ എണ്ണത്തിന് അനുപാതികമായി ക്ലാർക്ക്, എഫ്ടിഎം എന്നി തസ്തിക സൃഷ്ടിക്കുന്നതിനു സർക്കാർ തയാറാകണമെന്ന് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (എഎസ്എംഎസ്എ) ആവശ്യപ്പെട്ടു.