സ്വർണ കപ്പിന് സ്വീകരണം ഒരുക്കി അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ
1492460
Saturday, January 4, 2025 6:54 AM IST
നെടുമങ്ങാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണ കപ്പിന് അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.
കാസർഗോഡ് - കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച സ്വർണകപ്പ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജി. സ്റ്റീഫൻ എംഎൽഎ കപ്പ് ഏറ്റുവാങ്ങി സ്വീകരണം നൽകി.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, നാടക കലാകരൻ അനന്തപുരം രവി, സ്കൂൾ പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ, പിടിഎ പ്രസിഡന്റ് സുനിൽ, ബാങ്ക് പ്രസിഡന്റ് സജീവ്കുമാർ, ബ്ലോക്ക് മെംബർ വി.ആർ. ഹരിലാൽ,
വൈസ് പ്രിൻസിപ്പൽ എൻ. മോളി, മദർ പിടിഎ പ്രസിഡന്റ് രജിത്ര, സ്കൂൾ വികസന സമിതി ചെയർമാൻ എസ്. മണികണ്ഠൻ, പഞ്ചായത്ത് സെക്രട്ടറി അജിത, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.