മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1492467
Saturday, January 4, 2025 7:02 AM IST
പൂന്തുറ: മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ജംഗ്ഷനിൽ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ നിർമാണ പ്രവർത്തനങ്ങൽ അവസാനിക്കുന്നതു വരെ പ്രധാന പാതയിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
കഴക്കൂട്ടം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കു ചാക്ക മേൽപ്പാലം വഴി പോകുന്ന വാഹനങ്ങൾ ഈഞ്ചക്കൽ ജംഗ്ഷന് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിൽ പ്രവേശിച്ച് ഈഞ്ചക്കൽ ജംഗ്ഷൻ കഴിഞ്ഞ് വലത്തേക്കു തിരിഞ്ഞ് പ്രധാന പാതയിൽ പ്രവേശിച്ച് പോകേണ്ടതാണ്.
കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഈഞ്ചക്കൽ ജംഗ്ഷന് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിൽ പ്രവേശിച്ച് ഈഞ്ചക്കൽ ജംഗ്ഷനിലെത്തി പ്രധാന പാതയിൽ പ്രവേശിച്ച് പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. വിവരങ്ങൾ അറിയുന്നതിലേക്ക് 04712558731, 94979 30055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.