നെ​യ്യാ​റ്റി​ന്‍​ക​ര : കാ​മു​ക​നെ ക​ള​നാ​ശി​നി ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ 17 ന് ​നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് വി​ധി പ്ര​സ്താ​വി​ക്കും. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​എം ബ​ഷീ​ർ 17 ന് ​വി​ധി പ്ര​സ്താ​വി​ക്കു​ക. കാ​മു​ക​നാ​യ ഷാ​രോ​ണ്‍ രാ​ജി​നെ ഗ്രീ​ഷ്മ വീ​ട്ടി​ല്‍ വി​ളി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ഒ​ന്നാം പ്ര​തി​ക്കെ​തി​രെ വി​ഷം കൊ​ടു​ത്ത​തി​നും കൊ​ല​പാ​ത​ക​ത്തി​നും അ​ന്വേ​ഷ​ണ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നും ഉ​ള്ള കു​റ്റം തെ​ളി​ഞ്ഞ​താ​യും ഒ​ന്നാം പ്ര​തി​യു​ടെ അ​മ്മ സി​ന്ധു​വും അ​മ്മാ​വ​ൻ നി​ർ​മ്മ​ല​കു​മാ​ര​ൻ​നാ​യ​രും തെ​ളി​വു ന​ശി​പ്പി​ച്ച കു​റ്റം തെ​ളി​ഞ്ഞ​താ​യും സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ചു.

എ​ന്നാ​ൽ പ്ര​തി​ക​ൾ നി​ര​പ​രാ​ധി​ക​ൾ ആ​ണെ​ന്ന് വാ​ദി​ച്ച പ്ര​തി​ഭാ​ഗം ജ്യൂ​സ് ച​ല​ഞ്ചി​ന് മു​മ്പാ​യി പാ​ര​സെ​റ്റ​മോ​ളി​നെ കു​റി​ച്ച് ന​ട​ത്തി​യ വെ​ബ് സെ​ർ​ച്ച് ഒ​ന്നാം പ്ര​തി​ക്ക് പ​നി ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും വാ​ദി​ച്ചു. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള ഒ​ന്നാം​പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നാ​യി പാ​ര​ക്വ​റ്റ് എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സെ​ർ​ച്ച് ചെ​യ്ത​താ​ണെ​ന്ന വാ​ദ​ന​വും മു​ന്നോ​ട്ടു വ​ച്ചു. മു​ഖം ക​ഴു​കാ​നാ​യി ബാ​ത്റൂ​മി​ൽ ക​യ​റി​യ സ​മ​യം തി​ള​പ്പി​ച്ചാ​റ്റി​യ ക​ഷാ​യം ഷാ​രോ​ൺ രാ​ജ് കു​ടി​ച്ച ശേ​ഷം വീ​ട്ടി​ൽ നി​ന്നും പോ​യി എ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

എ​ന്നാ​ൽ ഇ​തൊ​ക്കെ കെ​ട്ടു​ക​ഥ​ക​ൾ ആ​ണെ​ന്നും ഡി​ജി​റ്റ​ൽ, മെ​ഡി​ക്ക​ൽ, ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം പൂ​ർ​ണ​മാ​യും തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. കേ​സി​നാ​സ്പ​ദ​മാ​യ ക​ഷാ​യം കു​ടി​ക്ക​ല്‍ 2022 ഒ​ക്ടോ​ബ​ര്‍ 14 നാ​യി​രു​ന്നു. സി​ന്ധു കു​ടി​ക്കു​ന്ന ക​ഷാ​യ​ത്തി​ൽ കാ​പി​ക്ക് എ​ന്ന മാ​ര​ക വി​ഷം ക​ല​ർ​ത്തി​യ ശേ​ഷം ഗ്രീ​ഷ്മ ക​ഷാ​യ ച​ല​ഞ്ച് ന​ട​ത്തി കു​ടി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.11 ദി​വ​സം ക​ഴി​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ ഷാ​രോ​ൺ രാ​ജ് മ​ര​ണ​മ​ട​ഞ്ഞു.

പ്രോ​സി​ക്യൂ​ഷ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ളെ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി ആ​യി​രു​ന്ന ശി​ല്പ രൂ​പീ​ക​രി​ച്ച സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. എ​സ്പി എം.​കെ സു​ൽ​ഫി​ക്ക​ർ, ഡി​വൈ​എ​സ്പി മാ​രാ​യ കെ.​ജെ ജോ​ൺ​സ​ൺ, വി.​ടി റാ​സി​ത്ത്, പാ​റ​ശാ​ല ഇ​ൻ​സ്പെ​ക്ട​ർ സ​ജി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ ടീ​മി​ലു​ണ്ടാ​യി​രു​ന്നു. സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി.​എ​സ് വി​നീ​ത് കു​മാ​ർ, അ​ഡ്വ. അ​ൽ​ഫാ​സ് മ​ഠ​ത്തി​ൽ, അ​ഡ്വ. വി.​എ​സ് ന​വ​നീ​ത് കു​മാ​ർ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.