കനകക്കുന്നിലെ ദീപാലങ്കാരം എട്ടുവരെ വരെ
1492457
Saturday, January 4, 2025 6:54 AM IST
തിരുവനന്തപുരം: ക്രിസ്മസ്പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച ’വസന്തോത്സവ’ത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം ജനുവരി എട്ട് നീട്ടാൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശം നൽകി.
തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ലൈറ്റ് ഷോ നീട്ടാനുള്ള നിർദേശം. ഇതോടെ തലസ്ഥാന നഗരത്തിലെത്തുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പേർക്ക് ദീപാലങ്കാരം പ്രധാന ആകർഷണമാകും. അതേസമയം പുഷ്പമേളയ്ക്ക് ഇന്നലെ സമാപനമായി.