നേ​മം: പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന​യാ​ള്‍ മെ​ഡി​ക്ക​ല്‍​കോ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള കു​രു​മി ത​ല​വി​ള വീ​ട്ടി​ല്‍ വേ​ണു എ​ന്ന് വി​ളി​ക്കു​ന്ന രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ (52) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ്ത്രീ​ക​ള്‍ മാ​ത്രം ജോ​ലി​ച്ചെ​യ്യു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി നോ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റി​രു​ന്ന​താ​യി നേ​മം പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു ശേ​ഷം ഞാ​യാ​റാ​ഴ്ച രാ​ജേ​ന്ദ്ര​ന്‍​നാ​യ​രെ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ പാ​പ്പ​നം​കോ​ട് തു​ല​വി​ള​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​മാ​യി​രു​ന്നു. ഒ​രു സം​ഘം ഓ​ട്ടോ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ശ്രീ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളാ​യ​ണി​യി​ലെ ഒ​രു ക​ട​യി​ല്‍ സ​ഹാ​യി​യാ​യി നി​ല്‍​ക്കു​ന്ന രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​വി​വാ​ഹി​ത​നാ​ണ് . സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ശാ​ന്തി​വി​ള​യി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍​കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.