മോഷണ വാഹനം അന്വേഷിച്ച് പോലീസെത്തി : കണ്ടെത്തിയത് അനധികൃതമായി സൂക്ഷിച്ച 15 വാഹനങ്ങൾ
1490521
Saturday, December 28, 2024 6:30 AM IST
കാട്ടാക്കട: മോഷണ വാഹനം അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത് അനധികൃതമായി വാഹനങ്ങൾ സൂക്ഷിക്കുന്ന വീട്ടുമുറ്റത്ത്.
കാട്ടാക്കട മഠത്തികോണം കീഴ്വാണ്ടയിൽ സുജിന്റെ വീട്ടിലാണ് അനധികൃതമായി 15ഓളം വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. മിക്ക വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകളില്ലായിരുന്നു. തുടർന്ന് വീട് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ വിശധമായ പരിശോധനയിൽ വീട്ടിൽ നിന്നും 25ലധികം ആർസി ബുക്കുകളും കണ്ടെത്തി.
കാട്ടാക്കട പോലിസ് ഇൻസ്പെക്ടർ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധിക്കമായി പലരിൽ നിന്നുമായി പണയത്തിൽ എടുത്ത വാഹനങ്ങളാണ് ഇവയെന്ന് പോലീസ് ആരോപിക്കുന്നു. കണ്ടെത്തിയ വാഹനങ്ങൾ പോലീസ് കസ്റ്റഡിലേക്ക് മാറ്റി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയുംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കണ്ടെത്തിയ വാഹനങ്ങളും ആർസി ബുക്കുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.