പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചു
1490024
Wednesday, December 25, 2024 6:48 AM IST
പാലോട് : പടക്ക നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. അപകടത്തിൽ ആളപായമില്ല. നന്ദിയോട് ആനക്കുഴി ദുർഗ ഫയർ വർക്ക് ഉടമ കുഞ്ഞുമോന്റെ പടക്ക നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്നലെ രാവിലെ ആറിനാണ് സംഭവം. ഉഗ്ര ശബ്ദത്തോടെ കെട്ടിടം തകരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ സമീപത്തെ വീടിനും സാരമായ കേടുപാടുണ്ട്. വിതുര ഫയർഫോഴ്സും, പാലോട് പോലീസും സ്ഥലത്തെത്തി തീ അണച്ചു. പാലോട് പോലീസ് കേസെടുത്തു.