അമിത്ഷായുടെ കോലം കത്തിച്ച് യൂത്ത്കോൺഗ്രസ്
1490026
Wednesday, December 25, 2024 6:48 AM IST
നെടുമങ്ങാട് : അംബേദ്ക്കറെ അപമാനിച്ച അമിത്ഷാക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത്ഷായുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ നായർ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ ഉദ്ഘാടനം ചെയ്തു.
അഫ്സൽ വാളിക്കോട്, വാണ്ട സതീഷ്, കോൺഗ്രസ് പൂവത്തൂർ മണ്ഡലം പ്രസിഡന്റ് ചിറമുക്ക് റാഫി, അഭിജിത് , എസ്.ഷാഹിം, സോണി, വിധുവിനോദ്, ഗോവിന്ദ്, ഗോപി, അഫ്സൽ എന്നിവർ പ്രസംഗിച്ചു.