തിരുവനന്തപുരം: ​ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ചെ​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

നാലിനു ക​ണ്ണൂ​രി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 18 നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ ഫോ​ട്ടോ​യും ഫി​ഡെ റേ​റ്റിം​ഗും ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും official.ksyc@ gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ വി​കാ​സ് ഭ​വ​നി​ലു​ള്ള ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ത​പാ​ൽ മു​ഖേ​ന​യോ നേ​രി​ട്ടോ ന​ൽ​കാ​വു​ന്ന​താ​ണ്.

വി​ലാ​സം: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ, വി​കാ​സ് ഭ​വ​ൻ, പി.​എം.​ജി, തി​രു​വ​ന​ന്ത​പു​രം -33.

ഒ​ന്നാം സ്ഥാ​ന​ത്തി​ന് 15, 000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 10, 000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 5,000 രൂ​പ​യും ട്രോ​ഫി​യും യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 31. ഫോ​ൺ 0471-2308630.