വി​ഴി​ഞ്ഞം: ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ക​പ്പ​ൽ വ​ര​വി​ൽ സെ​ഞ്ച്വ റി തി​ക​ച്ചു വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം. നൂ​റ് എ​ന്ന ന​മ്പ​ർ പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം കു​റി​ക്കാ​ൻ ക്രി​സ്മ​സ് ദി​ന​ത്തി​ൽ എംഎ​സ്​സി​യു​ടെ കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​യ മി​ഖേ​ല മും​ബൈ​യി​ൽനി​ന്ന് തു​റ​മു​ഖ​ത്ത് അ​ടു​ത്തു.

299.87 മീ​റ്റ​ർ നീ​ള​വും 12.5 മീ​റ്റ​ർ ആ​ഴ​വു​മു​ള്ള മി​ഖേ​ല 5000 ക​ണ്ടെ​യ്ന​റു​ക​ൾ ഇ​റ​ക്കി​യശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങും. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ​ര​ണ്ടു ല​ക്ഷ​ത്തി​ൽ​പ്പ​രം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്തും വി​ഴി​ഞ്ഞം ച​രി​ത്രം സൃ​ഷ്ടി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 15ന് ​ആ​രം​ഭി​ച്ച ക​പ്പ​ൽ അ​ടു​പ്പി​ക്ക​ൽ വി​മ​ർ​ശ​ക​രു​ടെ പോ​ലും പ്ര​വ​ച​ന​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് മു​ന്നേ​റ്റം തു​ട​രു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ദി​വ​സ​വും ര​ണ്ടു ക​പ്പ​ലു​ക​ൾ വീ​തം തു​റ​മു​ഖ വാ​ർ​ഫി​ൽ അ​ടു​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം.