ഭാരതത്തിന്റെ വികസന കുതിപ്പിൽ നൂറുൽ ഇസ്ലാം സർവകലാശാലയുടെ പങ്ക് പ്രധാനം: ഡോ. കലൈസെൽവി
1490509
Saturday, December 28, 2024 6:26 AM IST
തിരുവനന്തപുരം: ഭാരതത്തിന്റെ വികസന കുതിപ്പിൽ നൂറുൽ ഇസ്ലാം സർവകലാശാലയും പ്രധാന പങ്ക് വഹിക്കുന്നുവെന്നു സിഎസ് ഐആർ ഡയറക്ടർ ജനറൽ ഡോ. എൻ. കലൈസെൽവി. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (ഡീംഡ് യുണിവേഴ്സിറ്റി) 32-ാമത് ബിരുദദാന ചടങ്ങ് നൂറുൽ ഇസ്ലാം യുണിവേഴ്സിറ്റി കോൺവെക്കേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭാരത് വികസിത് സങ്കൽപ്പ യാത്ര തുടരുമ്പോൾ അതേ പാതയിൽ തന്നെയാണ് നിഷ് കന്യാകുമാരിയെന്നും ഡോ. എൻ കലൈസെൽവി പ്രസംഗത്തിൽ സൂചിപ്പിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ അനുകരണീയ മാതൃകയാണെന്നും കലൈസെൽവി പറഞ്ഞു.
തുടർന്നു വിദ്യാർഥികൾ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ ചാൻസലർ ഡോ. എ.പി. മജീദ് ഖാനിൽ നിന്നും ബിരുദം സ്വീകരിച്ചു.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ സെക്രട്ടറി വികാസ് ത്രിവേദി, എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, പ്രൊ. ചാൻസലർ എം.എസ്. ഫൈസൽഖാൻ, അക്കാദമിക് പ്രൊ. ചാൻസലർ ഡോ. ആർ പെരുമാൾ സ്വാമി, വൈസ് ചാൻസലർ ഡോ. ടെസി തോമസ്,
എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്, പ്രൊ. വൈസ് ചാൻസലർ അഡ്മിനിസ്ട്രേഷൻ ഡോ. കെ.എ. ജനാർദനൻ, പ്രൊ. വൈസ് ചാൻസലർ അക്കാദമിക് ഡോ. എൻ. ഷാജിൻ നർഗുണം, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. എം. കെ. ജയകുമാർ, രജിസ്ട്രാർ തിരുമാൽവല്ലവൻ , ഡോ. ശ്യാം മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.