കിളിമാനൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു
1490516
Saturday, December 28, 2024 6:26 AM IST
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കിളിമാനൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും നാവായിക്കുളം പഞ്ചായത്ത് രണ്ടാം സ്ഥാനവും പഴയ കുന്നുമ്മൽ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളി അധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എംഎൽഎ സമ്മാനദാനം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ഹസീന, ബിജു കുമാർ, എൻ. സലീൽ, ഡി. സ്മിത, ബേബി രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ, എസ്.ആർ. അഫ്സൽ എന്നിവർ പങ്കെടുത്തു.