തിരുവനന്തപുരം: നി​ര്‍​ധ​ന​രാ​യ വി​മു​ക്ത ഭ​ട​ന്മാ​ര്‍​ക്കും മ​ര​ണ​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ഭാ​ര്യ​മാ​ര്‍​ക്കും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​ബ് ക​ള​ക്ട​ര്‍ ഒ.​വി. ​ആ​ല്‍​ഫ്ര​ഡിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ സൈ​നി​ക ബോ​ര്‍​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി ഡി​സ്ട്രി​ക് ബ​ന​വ​ല​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്നും 2,52,000 രൂ​പ അ​നു​വ​ദി​ച്ചു.

ജി​ല്ലാ സൈ​നി​ക ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ റി​ട്ട.​ബ്രി​ഗേ​ഡി​യ​ര്‍ എം.​കെ. ശ​ശി​ധ​ര​ന്‍, സെ​ക്ര​ട്ട​റി ഉ​ഫൈ​സു​ദ്ദീ​ന്‍ എം, ​മ​റ്റ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.