നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു
1490277
Friday, December 27, 2024 6:38 AM IST
വലിയതുറ: വെണ്‍പാലവട്ടം ഇന്‍ഡസ് യൂസ്ഡ് കാര്‍ ഷോറൂമിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. വെണ്‍പാലവട്ടം സ്വദേശി അബ്ദുള്‍ വഹാവിന്റെ ഉടമസ്ഥതയിലുളള കാറിനാണ് തീപിടിച്ചത്.
കാറില്‍ നിന്നും പുകയും തീയും ഉയരുന്നതു കണ്ട സമീപ വാസികളാണ് വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചത്. ഇതേതുടർന്നായിരുന്നു സേനാംഗങ്ങളെത്തി തീ അണച്ചത്. തീപിടിത്തതിൽ കാര്‍ ഭാഗീകമായി കത്തി നശിച്ചു. തീപിടിക്കാനിടയായ സാഹചര്യം വ്യക്തമല്ല.
അസി.സ്റ്റേഷന് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ ഷിബു, എഫ്ആര്‍ഒമാരായ നിസാം , ആദര്‍ശ് , പ്രദീപ് കുമാര്‍ , ആകാശ് , അഞ്ജിത്ത് , ഫയര്മാന് ഡ്രൈവര്‍മാരായ ഹരികുമാര്‍ , ഹാപ്പിമോന്‍ എന്നിവര്‍ ഉള്‍പ്പെട്ട സേനാംഗങ്ങളാണ് തീകെടുത്തിയത്.