വിഴിഞ്ഞം സിന്ധുയാത്രാമാതാ പള്ളിയിൽ ഇടവകമധ്യസ്ഥ തിരുനാളിനു തുടക്കം
1490508
Saturday, December 28, 2024 6:26 AM IST
വിഴിഞ്ഞം: വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്രാമാതാ പള്ളിയി ലെ ഇടവക മധ്യസ്ഥ തിരുനാളി നു തുടക്കമായി. തിരുനാൾ ജനുവരി അഞ്ചിനു സമാപിക്കും. ഇന്നലെ വൈകുന്നേരം 6.30 ന് ഇടവക വികാരി മോൺ. നിക്കോളാസിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. രാത്രി ഏഴി നു നടന്ന സമൂഹ ദിവ്യബലി യ്ക്കു ഫാ. ജൂലിയൻ സാവിയോ മുഖ്യകാർമികനായിരുന്നു.
ഡോ. ലോറൻസ് വചനപ്രഘോഷണം നടത്തി. ഇന്നു വൈകുന്നേരം 5.30ന് സമൂഹ ദിവ്യബലി, രാത്രി ഒന്പതിനു ഗാനമേള. നാളെ രാവിലെ 8.30 ന് സമൂഹ ദിവ്യബലി, ആദ്യകുർബാനാ സ്വീകരണം. രാത്രി 9.30ന് സർഗം 2025.
30ന് വൈകുന്നേരം 5.45 സമൂഹ ദിവ്യബലി, മെഗാഷോ. 31നു വൈകുന്നേരം 5.45 ന് സമൂഹ ദിവ്യബലി, രാത്രി 11ന് ദിവ്യകാരുണ്യ ആരാധന, 12ന് പുതുവത്സര ദിന സമൂഹ ദിവ്യബലി. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.45ന് സമൂഹ ദിവ്യബലി. ജനുവരി നാലിനു വൈകുന്നേരം ആറിനു തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ചപ്ര പ്രദക്ഷിണം, രാത്രി എട്ടിനു വേസ്പര, രാത്രി 10ന് സിനിമ.
അഞ്ചിനു രാവിലെ 8.30ന് സമൂഹ ദിവ്യബലി, 5.45ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. രാത്രി 10ന് ഗാനമേള.12ന് പഴയ പള്ളിയുടെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 5.4 5 ന് ഡോ. ആർ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന, തുടർന്ന് കൊടിയിറക്ക്.