ച​ങ്ങ​നാ​ശേ​രി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഈ​ശോ​യു​ടെ തി​രു​പ്പി​റ​വി​യു​ടെ 2025 ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ വി​ളം​ബ​ര സ​ന്ദേ​ശം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള മാ​ർ സ്ലീ​വാ ജൂ​ബി​ലി വി​ളം​ബ​ര പ്ര​യാ​ണ​ത്തി​ന് ഇ​ന്ന് രാ​വി​ലെ ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തു​ട​ക്കം​കു​റി​ക്കും.

പ്ര​യാ​ണ​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സും കു​ടും​ബ കൂ​ട്ടാ​യ്മ​യും നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 6. 30ന് ​ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് 7.15ന് ​ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. സി​റി​യ​ക് കോ​ട്ട​യി​ൽ മാ​ർ​സ്ലീ​വാ ജൂ​ബി​ലി വി​ളം​ബ​ര പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ,ഏ.​കെ സി.​സി.​അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി, ഫാ. ​ബി​ജു മ​ണ​വ​ത്ത്, പ്ര​യാ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ബി​നു ഡൊ​മി​നി​ക് ന​ടു​വി​ലേ​ഴം, ജോ​സ് ജോ​ൺ നെ​ങ്ങാ​ന്ത​റ, റോ​യ് വേ​ലി​ക്കെ​ട്ടി​ൽ, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ർ സ്ലീ​വ ഏ​റ്റു​വാ​ങ്ങും.

പ്ര​യാ​ണം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ പ​ള്ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. വൈ​കു​ന്നേ​രം 4:15 പാ​റേ​ൽ പ​ള്ളി​യി​ലെ​ത്തു​ന്ന പ്ര​യാ​ണം അ​ര​മ​ന​പ്പ​ടി, മാ​ർ​ക്ക​റ്റ് വ​ഴി ച​ന്ത​ക്ക​ട​വ് തി​രു​ക്കു​ടും​ബ കു​രി​ശ​ടി​യി​ലെ​ത്തി 5.45ന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ എ​ത്തും.

ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 6.30ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ക്കും. വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​ർ, കൂ​രി​യ അം​ഗ​ങ്ങ​ൾ, മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി വി​കാ​രി തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.