തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1490276
Friday, December 27, 2024 6:38 AM IST
വെള്ളറട: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു ആഘോഷങ്ങളും ശുശ്രൂഷയും സംഘടിപ്പിച്ചു. രാവിലെ മുതല്‍ വിവിധ സംഘടനകള്‍ പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും ഒരുക്കി. വൈകുന്നേരം ആറ് മുതല്‍ കുരിശുമല ഡിവൈന്‍ ബീറ്റ്സ് കരോള്‍ ശുശ്രൂഷ നടത്തി.
തുടര്ന് ആലോഷമായ ജനനതിരുന്നാള്‍ ദിവ്യബലി നടന്നു. തെക്കന്‍ കുരിശുമല സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ഹെന്സിലിന് ഒസിഡി മുഖ്യ കാര്‍മികത്വം വഹിച്ചു. തെക്കന്‍ കുരിശുമല ഡയറക്ടര്‍ റവ. ഡോ. മോണ്‍ വിന്‍സന്റ് കെ. പീറ്റര്‍ ക്രിസ്മസ് സന്ദേശം നല്കി.
പീസ് ഫെസ്റ്റ് 2024 ആഘോഷ പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേക്ക് വിതരണവും നടന്നു. ശുശ്രൂഷകളില്‍ ഒട്ടേറെ തീര്‍ഥാടകരും വിശ്വാസികളും പങ്കെടുത്തു.