പീസ് ഫെസ്റ്റിന് ഇന്ന് തിരിതെളിയും
1490027
Wednesday, December 25, 2024 6:48 AM IST
വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീര്‍ഥാടന കേന്ദ്രമായ മൗണ്ട് കാര്‍മല്‍ ഇക്കോ പില്‍ഗ്രിം സെന്ററിന്റെ നേതൃത്വത്തില്‍ പീസ് ഫെസ്റ്റ് 2024ന്റെ ഉദ്ഘാടനം തെക്കന്‍ കുരിശുമല സംഗമ വേദിയില്‍ ഇന്ന് വൈകിട്ട് 5.30 ന് നടക്കും.
ഭീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മവും ഉണ്ടാകും ചടങ്ങുകള്‍ക്ക് ഡയറക്ടര്‍ റവ.ഡോ. മോണ്‍. വിന്‍സെന്റ് കെ.പീറ്റര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ആഘോഷമായ ജനന മഹോത്സവ ദിവ്യബലിയ്ക്ക് തെക്കന്‍ കുരിശുമല സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ഹെന്സിലിന് ഒസിഡി മുഖ്യ കാര്‍മികത്വം വഹിക്കും.
ആഘോഷ പരിപാടികള്‍ ജനുവരി ഒന്ന് വരെ നീണ്ട് നില്ക്കും. ക്രിസ്മസ് ദിനത്തില്‍ പീസ് ഫെസ്റ്റ് വര്‍ണ കാഴ്ച കളും തിരുപ്പിറവി ആഘോഷവും നടക്കും. ആഘോഷ ദിനങ്ങളില്‍ വൈകിട്ട് 5.30 ന് സംഗമ വേദിയില്‍ ജപമാല, ലിറ്റിനി, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ നടക്കും.
എല്ലാ ദിവസങ്ങളിലും വിവിധ ഇടവകകള്‍, സഭാ വിഭാഗങ്ങള്‍, സാസ്കാരിക സംഘടനകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. ഫാ.ജോസഫ് അനില്‍, ഫാ.സുജിന്‍ ജെ.എസ്, ഫാ. ജീ. പിന്‍ദാസ്, ഫാ. അരുണ്‍ പി. ജിത്ത്, റവ. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.