വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു
1490520
Saturday, December 28, 2024 6:30 AM IST
നെടുമങ്ങാട് : വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കത്തിൽ ആര്യനാട് ബിവറേജ് കോർപ്പറേഷന്റെ മുന്നിൽ സംഘർഷം. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ ആര്യനാട് പോലീസ് കെസെടുത്തു. ക്രിസ്മസ് ദിനത്തിൽ മദ്യം വാങ്ങാനായി എത്തിയവരായിരുന്നു ബിവറേജിന് മുന്നിൽ സംഘർഷാവസ്ഥയുണ്ടാക്കിയത്.
കുളപ്പട സ്വദേശി അരുൺ സുഹൃത്ത് ആദർശ് എന്നിവർ മദ്യം വാങ്ങി തിരികെയെത്തിയപ്പോൾ നാലംഗ സംഘം പാർക്ക് ചെയ്തിരുന്ന വണ്ടി മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വാഗ്വാദമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.
ഏറെ നേരം പ്രദേശത്ത് സംഘർഷം നീണ്ടു നിന്നു. ആര്യനാട് പോലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിൻതിരിപ്പിച്ചു. സംഘർഷത്തിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന് നാലുപേർക്കെതിരേ പോലീസ് കേസെടുത്തു.