ശിവഗിരി തീർഥാടനം: പദയാത്ര 31ന്
1490511
Saturday, December 28, 2024 6:26 AM IST
വാമനപുരം: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയന്റെ തീർഥാടന പദയാത്ര 31 ന് രാവിലെ ഏഴിനു വാമനപുരം ശ്രീനാരായണ ഗുരു ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും.
ബിഎസ്എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പദയാത്ര ക്യാപ്റ്റൻ എസ്.ആർ. രജികുമാറിനു പീത പതാക കൈമാറി പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും.
ചന്തു വെള്ളുമണ്ണടി, ബിന്ദു വലിയ കട്ടയ്ക്കാൽ എന്നിവർ വൈസ് ക്യാപ്റ്റൻമാരായ പദയാത്ര വാമനപുരം, കാരേറ്റ് , കൊടുവഴന്നൂർ, നഗരൂർ, നെടുംപറമ്പ്, തോട്ടയ്ക്കാട്, കല്ലമ്പലം വഴി രാത്രി ശിവഗിരിയിൽ എത്തിച്ചേരും.