ഉളിയൂർ പ്രഭാകരൻ നായർ അനുസ്മരണം
1490029
Wednesday, December 25, 2024 6:48 AM IST
നെടുമങ്ങാട്: പൊതുപ്രവർത്തക കൂട്ടായ്മയുടെ പ്രഥമ താലൂക്ക് പ്രസിഡന്റും, പഞ്ചായത്ത് മെമ്പറും, നഗരസഭ കൗൺസിലറും ആയിരുന്ന ഉളിയൂർ പ്രഭാകരൻ നായരുടെ നാലാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് പൊതുപ്രവർത്തക കൂട്ടായ്മ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറുമായ ടി.അർജുനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പഴകുറ്റി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാ ചെയർമാൻ കെ. സോമശേഖരൻ നായർ, തങ്ക സ്വാമി പിള്ള, നെടുമങ്ങാട് ശ്രീകുമാർ, തോട്ടുമുക്ക് പ്രസന്നൻ, നൗഷാദ് കായ്പ്പാടി, മൂഴിയിൽ മുഹമ്മദ് ഷിബു, സി. രാജലക്ഷ്മി, നെടുമങ്ങാട് എം. നസീർ, ഇല്യാസ് പത്താംകല്ല്, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, ഹരികുമാർ, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.