നെടുമങ്ങാട്: അരുവിക്കര മുള്ളിലവൻമൂടിന് സമീപം ഇലക്ട്രിക് കാർ ഓടയിലേക്ക് മറിഞ്ഞു. മുള്ളിലവൻമുടിനും മൈലമൂടിനും ഇടയ്ക്കുള്ള വളവിൽ ഇന്നലെ ഉച്ചയ്ക്ക് 2:30ഓടെയാണ് സംഭവം.
പുതുകുളങ്ങര സ്വദേശി രജീഷും മകനും സഞ്ചരിച്ച ഇലക്ട്രിക് കാർ ആണ് ഓടയിലേക്ക് മറിഞ്ഞത്.
കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കാർ ഓടയിലേക്ക് പതിച്ചത്. അപകടത്തിൽ ആൾ അപായം ഇല്ല.