കിടക്ക കിട്ടാൻ ഭാഗ്യം വേണം; മെഡിക്കല്‍കോളജിൽ രോഗികൾക്കു കിടക്കയില്ലാതെ ദുരിതമെന്ന് പരാതി
1389213
Tuesday, January 30, 2024 3:37 AM IST
മെഡിക്കല്‍കോളജ്: രോഗം ബാധിച്ച് എത്തിയാല്‍ കിടക്ക കിട്ടണമെങ്കില്‍ ഭാഗ്യം കനിയണമെന്ന അവസ്ഥയാണ് മെഡിക്കൽ കോളജിലെന്ന് രോഗകളും കൂട്ടിരിപ്പുകാരും. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ അവസ്ഥയാണ് ഇത്. കൂടുതലും അന്യ ജില്ലകളില്‍ നിന്നെത്തുന്നവരാണ് മിക്ക വാര്‍ഡുകളിലുമുള്ളത്.
ഇവര്‍ ഡിസ്ചാര്‍ജ് ചെയ്തു പോകുന്ന മുറയ്ക്കാണ് ബാക്കിയുള്ളവര്‍ക്ക് കട്ടില് ലഭിക്കുന്നത്. ഒരു രോഗി ഡിസ്ച്ചാർജാകാൻ സമയമെടുത്താല്‍, ഒരുപക്ഷേ രോഗം ബാധിച്ചെത്തുന്നയാളുടെ കിടത്തവും ഉറക്കവും ചികിത്സയുമെല്ലാം തറയില്ത്തന്നെയാവും ! കൊല്ലം സ്വദേശിയായ ശിവപ്രസാദ് (64) ശ്വാസസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അഡ്മിറ്റ് ചെയ്തു. പക്ഷേ തറയിലാണെന്നു മാത്രം. തലയില്‍ വിരിക്കുന്ന ഒരുതരം മെത്തയും തലയണയും സ്വന്തം കൈയില്‍നിന്നു പണം മുടക്കി വാങ്ങേണ്ടിവന്നു.
വാര്ഡിലെപ്പോലെയല്ല, ചൂടു കനത്തതോടെ ഇടനാഴിയിലും അതിന്റെ പ്രതിഫലനമുണ്ട്. രാത്രിയായാല്‍ കൊതുകുശല്യമുള്ളതായും ഒരു സുരക്ഷിതത്ത്വവുമില്ലെന്നും ശിവപ്രസാദ് പറയുന്നു.
ചില വാര്‍ഡുകളിൽ കട്ടിലുകളുടെ എണ്ണം കുറവാണ്. ഞായറാഴ്ച 25-ഓളം രോഗികളാണ് തറയില്‍ കിടന്നതെന്നാണ് കൂട്ടിരിപ്പുകാരില്‍ ചിലര്‍ പറയുന്നത്. ഇതോടെ രോഗത്തിന് തറയില്‍ കിടന്ന് ചികിത്സതേടി മരുന്നും വാങ്ങി മടങ്ങേണ്ട അവ സ്ഥയാണ് മെഡിക്കൽ കോള ജിൽ എത്തുന്ന രോഗികൾക്കെ െന്ന് ആക്ഷേപം ശക്തമാകുന്നു.