ചാനൽ ചർച്ചയ്ക്കിടയിൽ വക്കീൽ കൂടിയായ വ്യക്തി പറഞ്ഞത് ഏറെ പ്രസക്തമാണ്: “വേണമെങ്കിൽ കോടതിയിൽ പോകാമായിരുന്നു, ആള് ചത്താലും കേസ് തീരില്ല.” നീതി തേടി വ്യവഹാരത്തിനു പോയിട്ടുള്ള അനേകം അനുഭവസ്ഥരുടെ മനസിൽ അടിഞ്ഞുകൂടിയിട്ടുള്ള അമർഷത്തിന്റെയും മൗനപ്രതിഷേധത്തിന്റെയും സത്ത് ആ വാക്കുകളിലുണ്ട്. “നീതിനടപ്പാക്കൽ വൈകുന്നത് നീതിനിഷേധിക്കുന്നതിനു തുല്യമാണ്” എന്നാണല്ലോ ആപ്തവാക്യം.
രാജ്യത്തെ കോടതികളിൽ നാലുകോടിയോളം കേസുകൾ കെട്ടിക്കിടക്കുന്നു. സിനിമരംഗത്തെ രണ്ടു വ്യക്തികൾ തമ്മിലുള്ള കേസ് ഏഴാം വർഷം വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. പലരുടെയും ഓർമയിലുള്ള വിതുര പീഡനക്കേസ് വിധിക്കായി എടുത്തത് ഇരുപത്തിയഞ്ചു വർഷമാണ്! വേഗത്തിലുള്ള തീർപ്പുകൽപ്പിക്കൽ ഉറപ്പാക്കാനായി ഈ രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്ത് വേണം.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി