എംപിമാർക്ക് കേന്ദ്രസക്കാർ നൽകിവരുന്ന ശന്പളം, അലവൻസ്, പെൻഷൻ എന്നിവയുടെ തുകകൾ കേട്ടപ്പോൾ അന്തംവിട്ടുപോയി! ശന്പളം 1.24 ലക്ഷം രൂപ. അലവൻസ് ദിനംപ്രതി 2,500 രൂപ, പെൻഷൻ 31,000രൂപ... ഇങ്ങനെ പോകുന്നു എംപിമാർക്ക് സർക്കാർ നൽകുന്ന സൗജന്യങ്ങളുടെ പട്ടിക. ഏതു ജോലി കിട്ടിയാലാണ് ഇതുപോലെ ലഭിക്കുക? അതും എംപിയാവാൻ ഒരു യോഗ്യതയും വേണ്ടതാനും. ഒരു എംപിയാകാതെ സ്കൂളിലും കോളജിലും പോയി പഠിച്ച് ജോലിക്ക് പോയത് ഇപ്പോൾ മണ്ടത്തരമായിപ്പോയെന്ന് തോന്നുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം? അതുകൊണ്ട് ഒരേയൊരു പ്രാർഥനയേയുള്ളൂ, ദൈവമേ അടുത്ത ജന്മത്തിലെങ്കിലും എന്നെ ഒരു എംപിയാക്കണേ!
സുനിൽ കണ്ണോളി, തേലപ്പിള്ളി