സംസ്ഥാന ജീവനക്കാർക്ക് മൂന്നു ഗഡു ക്ഷാമബത്തെയും പെൻഷൻകാർക്ക് മൂന്നു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവിൽ മുൻകാല പ്രാബല്യത്തോടെ നൽകുമെന്ന് വ്യക്തമാക്കുന്നില്ല. അതിനാൽ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട വേതനം വെട്ടിക്കുറച്ചിരിക്കുകയാണ്.
ഒരായുസ് മുഴുവൻ സർക്കാരിനുവേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പൂർണമായി നൽകാത്തത് കൊടുംക്രൂരതയാണ്. ക്ലാസ് ഫോർ ജീവനക്കാർക്കും ചെറിയ തുക ശന്പളവും പെൻഷനും വാങ്ങുന്ന പാവങ്ങൾക്കും ഡിഎ, ഡിആർ കുടിശികകൾ നിഷേധിക്കുന്നത് താങ്ങാൻ ആവില്ല.
സർക്കാർ പുനഃപരിശോധന നടത്തി ജീവനക്കാരുടെയും പെൻഷൻകാരുടെയും മൂന്ന് ഗഡു ഡിഎ, ഡിആർ കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു വേതനം പൂർണമായി നൽകണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി